
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ 2026 മാർച്ച് 5 മുതൽ മാർച്ച് 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്ററി പ്ലസ് വണ്‍ പരീക്ഷകൾ മാർച്ച് 5 മുതൽ 27 വരെയും പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 മുതൽ 28 വരെയും നടക്കും. SSLC മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ ആരംഭിക്കും.
എസ് എസ് എൽ സി പരീക്ഷകൾ രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. മേയ് 26 ഓടെ പ്ലസ്ടു പരീക്ഷ ഫല പ്രഖ്യാപനം.
