
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് ഒരു മരണം കൂടി സ്ഥിതീകരിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ 77 വയസുള്ള വസന്തയാണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് മരണം സ്ഥിതീകരിച്ചത്.
ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 10 ദിവസം മുമ്പാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. സോഡിയം കുറഞ്ഞതിനെ തുടർന്നായിരുന്നു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അതേസമയം ഇവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.
