Press Club Vartha

തിരുവനന്തപുരം ആറ്റിങ്ങലിൽ ഹരിതകർമ സേനാംഗങ്ങളെ മർദിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഹരിത കർമ സേനാംഗങ്ങളെ മർദ്ദിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം മണ്ണാക്കുടി വീട്ടിൽ രാജു (65) ആണ് അറസ്റ്റിലായത്. തച്ചൂര്‍ സ്വദേശികളായ ലത, രമ എന്നീ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്.

ഹരിത കര്‍മസേന വെച്ച ചാക്കുകെട്ടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. പ്രകോപിതനായ രാജു ഹരിതകര്‍മസേന അംഗങ്ങളെ മര്‍ദിക്കുകയായിരുന്നു. അതിനുശേഷം രാജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ആറ്റിങ്ങല്‍ പാലസ് റോഡിലാണ് സംഭവം നടന്നത്.

തുടർന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗം പൊലീസിൽ പരാതിപ്പെട്ടു. പിന്നാലെ പൊലീസ് സിസിടിവി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Post
Exit mobile version