Press Club Vartha

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; എസ്എടി ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ ഗുരുതര പരാതി. കരിക്കകം സ്വദേശിനി ശിവപ്രിയ(26)യുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽ നിന്ന് അണുബാധയേറ്റതാണ് ശിവപ്രിയയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. തുടർന്ന് 25 ന് വീട്ടിലേക്ക് വിട്ടെങ്കിലും 26 ന് പനി ബാധിച്ച് വീണ്ടും ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പിന്നാലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

ബ്ലഡ് കൾച്ചറിൽ ഇൻഫക്ഷൻ എന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ അൽപ സമയം മുമ്പാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. പ്രസവത്തിനുശേഷം ക്ലീനിങ് ചെയ്യാതെയാണ് സ്റ്റിച്ചിട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്.

എസ്എടി ആശുപത്രിയ്ക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രം​ഗത്തെത്തി. നീതി കിട്ടണമെന്നും ചികിത്സ പിഴവിന്റെ കാരണം വ്യക്തമാകണമെന്നുമാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ . ശിവപ്രിയയ്ക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Share This Post
Exit mobile version