Press Club Vartha

93 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എൽ ഡി എഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ, തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി എൽ ഡി എഫ്. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 93 സ്ഥാനാർഥികളെയാണ് എൽ ഡി എഫ് പ്രഖ്യാപിച്ചത്. 31 സീറ്റിൽ LDF ഘടകകക്ഷികൾ മത്സരിക്കുമെന്ന് വി ജോയി പറഞ്ഞു.

ഭരണം നിലനിർത്താൻ ഇപ്രാവശ്യം പ്രമുഖരെ അണിനിരത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ജെഡി 3 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള എട്ട് സീറ്റുകളിൽ ഘടക കക്ഷികളുമായുള്ള ചർച്ച പുരോഗമിക്കുകയാണ്.

30 വയസിന് താഴെയുള്ള 13 പേരാണ് മത്സരരംഗത്തുള്ളത്. അലത്തറ വാർഡിലെ സ്ഥാനാർഥി മാഗ്നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി – 23 വയസ്. അതേസമയം മേയര്‍ സ്ഥാനാര്‍ത്ഥിയായി ആരെയും പ്രഖ്യാപിക്കുന്നില്ലെന്നും വി ജോയി പറഞ്ഞു.

Share This Post
Exit mobile version