
കഴക്കൂട്ടം: സീൻ ക്രാഫ്റ്റ് ഫിലിംസിൻ്റെ ആഭിമുഖ്യത്തിൽ തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിൽ ജനുവരിയിൽ നടക്കാൻ പോകുന്ന പ്രേം നസീർ അനുസ്മരണത്തോടനുബന്ധിച്ച് നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിലേക്ക് മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റ് ഒരുക്കുന്ന ഷോർട്ട് ഫിലിമിൻ്റെ പൂജയും ഷൂട്ടിംഗും ഇന്ന് കോളജിൽ ആരംഭിച്ചു.
കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമുകൾ മത്സരത്തിൽ ഉണ്ടാകും. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് സ്കറിയ , വൈസ് പ്രിൻസിപ്പൽമാരായ സബ്‌ലഫ്. രാജേഷ് എം., ഡോ. രേണുക ഒ , മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. വർഗീസ് ജോസഫ് , കൾച്ചറൽ കമ്മറ്റി കൺവീനർ ഡോ. ഷീനാ ദാസ്, ഡോ. ലിസ്ബ യേശുദാസ്, ഡോ. അനിൽകുമാർ ഡി , ഗോകുൽ, അനൂപ്, അഖിൽഷാ അൻസാർ , ഉണ്ണിമായ എന്നിവർ പങ്കെടുത്തു.
