
തിരുവനന്തപുരം: തിരുവനന്തപുരത്ത് ദളിത് കുടുംബത്തിന് നേരെ ആർഎസ്എസ് ആക്രമണം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സംഭവം. മലമുകള്‍ സ്വദേശികളായ ഗർഭിണിയായ അഞ്ജലിയ്ക്കും സഹോദരന്മാർക്കും നേരെ ആയിരുന്നു ആക്രമണം നടന്നത്.
ഇരുപതോളം ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ചു കയറി ആണ് അക്രമം അഴിച്ചുവിട്ടത്. അഞ്ജലിയുടെ വയറ്റില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചവിട്ടി.സഹോദരന്മാരെ ദണ്ഡ ഉപയോഗിച്ച് മുഖത്ത് അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നാവിൽ കമ്പി ഉപയോഗിച്ച് കുത്തിയെന്നും ഇവർ പറയുന്നു.
അഞ്ജലിയേയും സഹോദരങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പേരൂർക്കട പോലീസിൽ പരാതി നൽകി.
