Press Club Vartha

വര്‍ക്കലയിൽ നീന്തല്‍ കുളത്തില്‍ യുവാവ് മരിച്ച സംഭവം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ റിസോർട്ടിലെ നീന്തൽക്കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. തമിഴ്‌നാട് കൊടൈക്കനാലില്‍ നിന്നെത്തിയ ദാവൂദ് ഇബ്രാഹിം(25) ആണ് മരിച്ചത്.

ഇന്നലെയാണ് സംഭവം നടന്നത്. മുപ്പതിലധികം വരുന്ന വിനോദസഞ്ചാരികളുടെ ഒപ്പമായിരുന്നു ഇയാൾ എത്തിയത്. നീന്തല്‍ കുളത്തില്‍ കുളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മത്സരം നടത്തി.കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ ആരാണ് മുങ്ങിക്കിടക്കുന്നത് എന്ന് കണ്ടെത്തുന്ന മത്സരമാണ് നടത്തിയത്.

കുളത്തിൽ മുങ്ങിയ ദാവൂദിനെ അബോധവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർക്കല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. വെള്ളത്തിനടിയില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Share This Post
Exit mobile version