Press Club Vartha

തിരുവനന്തപുരത്ത് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുഴഞ്ഞുവീണ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. എസ്‌റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സജിത്ത് കുമാര്‍ (55) ആണ് മരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് സജിത്ത് കുഴഞ്ഞു വീണത്.

തിരുവനന്തപുരം നേമം കോലിയക്കോട് വച്ചാണ് സംഭവം നടന്നത്. സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചായിരുന്നു സ്ത്രീക്ക് സാരമായി പരിക്കേറ്റത്. ഇന്നലെയാണ് അപകടം നടന്നത്. ഈ സമയം സജിത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹം സ്ത്രീയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കിള്ളിപ്പാലത്തിന് സമീപമെത്തിയപ്പോള്‍ തലചുറ്റല്‍ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് സജിത്ത് കുമാര്‍ ഓട്ടോറിക്ഷ നിര്‍ത്തുകയും തൊട്ടുപിന്നാലെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സജിത്ത് കുമാറിനെ ആബുംലന്‍സില്‍ ജനറല്‍ ആശുപത്രിയിലുമെത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

Share This Post
Exit mobile version