Press Club Vartha

തിരുവനന്തപുരത്ത് 8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തിൽ നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി അഫ്സൽ (30)നെ ആണ് നെടുമങ്ങാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

വീട്ടിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കുകയായിരുന്നു.ലഹരി ഉത്പന്നങ്ങൾ ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.

Share This Post
Exit mobile version