
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെടുമങ്ങാട് ആനാട് സ്വദേശി കെ വി വിനയ (26) ആണ് മരിച്ചത്. 40 ദിവസം കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രിയാണ് യുവതി മരിച്ചത്. പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ് യുവതി ചികിത്സ തേടിയത്. ആദ്യം നെടുമങ്ങാട് ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടർന്ന് പനി കുറഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അടുത്ത ദിവസം യുവതിക്ക് അപസ്മാരം പിടിപെട്ടു.
തുടർന്നാണ് യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചത്.
