Press Club Vartha

തിരുവനന്തപുരം ആറ്റിങ്ങലില്‍ ബസ് ഇടിച്ച് വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ബസ് ഇടിച്ച് വയോധിക മരിച്ചു. കീഴാറ്റിങ്ങല്‍ സ്വദേശിനി നിര്‍മ്മലയാണ് മരിച്ചത്. 75 വയസായിരുന്നു. ഇന്നലെ ഉച്ചയോടെ ആറ്റിങ്ങളിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം.

സ്വകാര്യ ബസിടിച്ചാണ് അപകടം നടന്നത്. ബസില്‍ കയറാനുള്ള ശ്രമത്തിനിടെ ബസ് ഇടിക്കുകയായിരുന്നു. നിലത്തുവീണ നിര്‍മ്മലയുടെ കാലിലൂടെ ടയര്‍ കയറിയിറങ്ങി. ഉടൻ തന്നെ നിർമ്മലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

Share This Post
Exit mobile version