Press Club Vartha

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. 22 കാരൻ ആസിഫ് മുഹമ്മദിനെയാണ് വിതുര പൊലീസ് പിടികൂടിയത്. തൃശൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആക്രമണത്തിനിരയായത്. സ്‌കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി യുവാവ് കാറിൽ കയറ്റുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി കാറിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു.

തുടർന്ന് പീഡനശേഷം പെൺകുട്ടിയെ നെടുമങ്ങാട് ഉപേക്ഷിച്ച് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കൊലപാതകശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ആസിഫ്.

Share This Post
Exit mobile version