Press Club Vartha

തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയിലാണ് സംഭവം.

കാരക്കോണം പിപിഎം ഹൈസ്കൂൾ വിദ‍്യാർഥിയായ അനന്തുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ് ജോലി കഴിഞ്ഞ് മടങ്ങി എത്തി വാതിലിൽ മുട്ടിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ അനന്തുവിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Share This Post
Exit mobile version