Press Club Vartha

കാപ്പാ കേസ് പ്രതിക്കെതിരേ വെടിയുതിർത്ത് പൊലീസ്; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കെതിരേ വെടിയുതിർത്ത് പൊലീസ്. തിരുവനന്തപുരത്തെ ആര‍്യങ്കോടാണ് സംഭവം നടന്നത്. കാപ്പാ കേസ് പ്രതിയായ കൈരി കിരണിനു നേരെയാണ് ആര‍്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൾ സമദ് വെടിയുതിർത്തത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. 12ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിരൺ. ഈ പശ്ചാത്തലത്തിൽ കിരണിനെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. എന്നാൽ ഉത്തരവ് ലംഘിച്ച് കിരൺ വീട്ടിലെത്തുകയായിരുന്നു.

കിരൺ വീട്ടിലെത്തിയെന്ന വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതിനിടെ പൊലീസിനെതിരേ പ്രതി കത്തി വീശുകയായിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് വെടിയുതിർത്തത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

Share This Post
Exit mobile version