
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ ശബരിമല തന്ത്രിക്കെതിരെ മുൻ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാറിന്റെ മൊഴി. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രി കണ്ഠരര് രാജീവർ ആണെന്ന് പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി.
ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും മൊഴിയുണ്ട്. അതേസമയം ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തിൽ പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് സൂചന.
സ്വർണ്ണപ്പാളികളിൽ അറ്റകുറ്റ പണിക്ക് തന്ത്രിമാർ അനുമതി നൽകിയിരുന്നതായും മെഴിയുണ്ട്. തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാറിന്റെ മൊഴി നല്‍കി. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു.
