Press Club Vartha

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച വർക്കല സ്വദേശി പിടിയിൽ

തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച വർക്കല സ്വദേശി പിടിയിൽ. പതിമൂന്ന് വയസുകാരിയെ മധുരയിലും ഗോവയിലും എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. തുമ്പോട് സ്വദേശി ബിനുവിനെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്.

ഈ മാസം 18-ാം തിയതിയാണ് ആദ്യ സംഭവം നടന്നത്. 18 ന് പ്രതി വര്‍ക്കലയില്‍ നിന്ന് പെണ്‍കുട്ടിയുമായി മധുരയിലെത്തി.തുടർന്ന് അവിടെ വച്ച് പീഡിപ്പിച്ച ശേഷം പെൺകുട്ടിയുമായി ഗോവയിലേക്ക് കടക്കുകയായിരുന്നു.പിന്നീട് ഗോവയിലെത്തിച്ച് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്.

Share This Post
Exit mobile version