Press Club Vartha

തിരുവനന്തപുരത്ത് ജില്ലയിൽ പ്രവേശിച്ച കാപ്പ കേസ് പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം: കാപ്പ നിയമ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയ പ്രതിയെ വീണ്ടും പിടികൂടി പൊലീസ്. നാരുവാമൂട് മുക്കംപാലമൂട് രാമരശ്ശേരിക്കോണം സ്വദേശി അച്ചു വിൻസിയെയാണ് പോലീസ് പിടികൂടിയത്,

കാപ്പ കേസിന്‍റെ ലംഘനം ശ്രദ്ധയിൽപെട്ടതോടെ പൊലീസ് ഇയാളെ പിടികൂടിയത്. ബാലരാമപുരം പൊലീസാണ് ഇയാളെ കുടുക്കിയത്. കാപ്പ നിയമപ്രകാരം ഇയാൾക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ അനുമതി ഇല്ലായിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഇയാൾ ബാലരാമപുരം, നെയ്യാറ്റിൻകര ഭാഗങ്ങളിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

തുടർന്നാണ് പോലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അച്ചുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Post
Exit mobile version