Press Club Vartha

തിരുവനന്തപുരത്ത് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ വെള്ളായണി സ്റ്റുഡിയോ റോഡ് കൊച്ചുകളിയിക്കൽ ലൈൽ ശിവനിവാസിൽ ശിവൻ (44) പിടിയിലായി.

സ്റ്റുഡിയോ റോഡിൽ വെച്ചാണ് ഇയാളെ 16 കിലോ കഞ്ചാവ് എട്ട് പാക്കറ്റുകളിലായി കടത്താൻ ശ്രമിക്കുന്നതിന്റെ പിടികൂടിയത്. പായ്ക്കറ്റുകളിലാക്കിയ കഞ്ചാവ് സ്കൂട്ടറിനു മുന്നിൽ ചാക്കിൽക്കെട്ടിവെച്ചിരുന്ന രീതിയിലാണ് പിടിച്ചെടുത്തത്.

സിറ്റി ഡാൻസാഫ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടെ ഉണ്ടായിരുന്ന തൗഫീർ എന്നയാൾ ഓടി രക്ഷപ്പെട്ടു. തൗഫീറിനായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

Share This Post
Exit mobile version