Press Club Vartha

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അജ്ഞാതന്‍റെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അജ്ഞാതന്‍റെ ആക്രമണം. ഇന്നലെ പുലർച്ചെയാണ് ആക്രമണം നടന്നത്. ഡയാലിസിസ് ടെക്‌നോളജി നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്.

മെഡിക്കല്‍ കോളേജിലെത്തിയ അജ്ഞാതന്‍ കത്രികയും കസേരയും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ വിദ്യാര്‍ത്ഥികളെ കടന്ന് പിടിക്കാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. സെക്യൂരിറ്റിയെ അറിയിച്ചിട്ടും വേണ്ട സഹായങ്ങള്‍ ലഭിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തിൽ വിദ്യാർഥികൾ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനു പരാതി നൽകി.

Share This Post
Exit mobile version