Press Club Vartha

ഗർഭഛിദ്രം നടത്തിയത് രണ്ടാം മാസത്തിൽ; യുവതിക്ക് അമിത രക്തസ്രാവമുണ്ടായെന്ന് ഡോക്ടര്‍മാരുടെ മൊഴി

​തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയിൽ ​ഗുരുതര ആരോപണവുമായി യുവതി. ഡോക്ടറുടെ മാര്‍ഗനിര്‍ദേശം ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്കു നൽകിയതെന്നാണ് യുവതി മൊഴി നൽകിയത്.

മൂന്ന് മാസത്തെ വളര്‍ച്ചയാണ് ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടായിരുന്നതെന്നും അശാസ്ത്രീയ ഗര്‍ഭഛിദ്രമാണ് നടത്തിയതെന്നും യുവതി പോലീസിന് മൊഴി നൽകി. മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി യുവതിക്ക് എത്തിച്ച് നല്‍കിയത്.

ഗർഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളർന്നു. ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി പൊലീസിനു മൊഴി നല്‍കി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്ക് ഉണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സം തേടി.

അതേസമയം ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകി. യുവതിയുടെ ആരോഗ്യാവസ്ഥ മോശമായെന്നും ഡോക്ടര്‍മാര്‍ പൊലീസിന് മൊഴി നല്‍കി. ഇതുറപ്പിക്കുന്ന ചികിത്സാ രേഖകള്‍ പൊലീസിന് ലഭിച്ചു.

Share This Post
Exit mobile version