Press Club Vartha

തിരുവനന്തപുരത്തെ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു

കോട്ടയം: തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപെട്ടു. പാലായിലെ നെല്ലാപ്പാറയിൽ വച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 2 .45 അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു.അപകട സമയത്ത് 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ പാലയിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

മൂന്നാറിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു വിനോദയാത്ര സംഘം. മൂന്ന് ബസുകൾ ഉണ്ടായിരുന്നു. ഇതിൽ ഒരു ബസാണ് മറിഞ്ഞത്. ബസ് തലകീഴായി മറിയാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.

Share This Post
Exit mobile version