Press Club Vartha

തിരുവനന്തപുരം വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.

വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിൻ്റിംഗ് പ്രസ്സിലാണ് അപകടം നടന്നത്. പ്രസ്സിൽ ഉപയോഗിക്കുന്ന മെഷീനിൽ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മെഷീന് സമീപത്തുള്ള അലമാരയിൽ നിന്ന് സാധനങ്ങളെടുക്കാൻ വന്നതായിരുന്നു മീന.

അതിനിടെയാണ് സാരി മെഷീനിടയിൽ കുടുങ്ങിയത്. മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഇരുപത് വർഷമായി പ്രിൻറിംഗ് പ്രസിൽ ജോലിചെയ്ത് വരികയായിരുന്നു മീന.

Share This Post
Exit mobile version