Press Club Vartha

കള്ളക്കഥ കോടതിയിൽ തകർന്നു; ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ദിലീപ്. കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു. പിന്തുണച്ചവർക്ക് നന്ദിയെന്നും കള്ളക്കഥ കോടതിയിൽ തകർന്ന് വീണുവെന്നും ദിലീപ് പറഞ്ഞു.

സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ക്രിമനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഡാലോചന ആരംഭിച്ചതെന്ന് ദിലീപ് പറഞ്ഞു.

ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസിന് കൂട്ടുനിന്നു. ആ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. തന്റെ ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തു. തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് പറ‍ഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

 

 

Share This Post
Exit mobile version