
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ ഉദ്യോഗസ്ഥനാണ് പാമ്പുകടിയേറ്റത്.
പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെയാണ് ഇലക്ഷൻ ഡ്യൂട്ടിയ്ക്കായി ഇയാൾ ഉന്നതിയിലെത്തുന്നത്. കുളിക്കാൻ പോകുന്നതിനിടയിലാണ് അനീഷിന് പാമ്പുകടിയേറ്റതെന്നാണ് വിവരം. അനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
