Press Club Vartha

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് 65 ശതമാനം കഴിഞ്ഞ പോളിങ് നില

തിരുവനന്തപുരം: സംസ്ഥാനത്ത്  ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാന ലാപ്പിലേക്ക്. വോട്ടെടുപ്പ് കഴിയാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം. കനത്ത പോളിങ്ങാണ് ഏഴ് ജില്ലകളിലും കാണാൻ സാധിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ വോട്ടിങ് നില 65 ശതമാനം കഴിഞ്ഞു.
ഇതുവരെ ജില്ലയിൽ 1785262 പേർ വോട്ട് ചെയ്തു. ആകെ 2926080 വോട്ടർമാരാണ് ജില്ലയിൽ ഉള്ളത്.
Share This Post
Exit mobile version