
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ നടന്ന സംഘർഷത്തിൽ കേസെടുത്ത് പോലീസ്. കള്ളവോട്ട് ആരോപിച്ച് ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും തമ്മിലായിരുന്നു ഇന്നലെ സംഘർഷം നടന്നത്.
സംഭവത്തിൽ ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും പോലീസിന് പരാതി നൽകിയിരുന്നു. ഇവരുടെ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തു. ബിജെപിയുടെ പരാതിയിൽ രണ്ട് കേസുകളും ട്രാൻസ്ജെൻഡേഴ്‌സ് നൽകിയ പരാതിയിൽ ഒരു കേസുമാണ് എടുത്തിരിക്കുന്നത്. ബിജെപിക്കാർക്കെതിരെയാണ് ട്രാൻസ്ജെൻഡേഴ്‌സ് പരാതി നൽകിയത്.
ഇന്നലെ വഞ്ചിയൂരിൽ പോളിങ് ബൂത്തിന് മുന്നിലാണ് ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും തമ്മിൽ സംഘര്‍ഷമുണ്ടായത്. വഞ്ചിയൂരില്‍ റീപോളിങ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബൂത്ത് ഒന്നിൽ കള്ളവോട്ട് ചെയ്‌തെന്നായിരുന്നു ബിജെപിയുടെ ആരോപണം.
