Press Club Vartha

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തി പരാക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപിച്ച് ആശുപത്രിയിലെത്തിയ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തിയ ഡോക്ടർ പരാക്രമം കാണിച്ചുവെന്നാണ് രോഗികൾ പറയുന്നത്.

ഇത് ചോദ്യം ചെയ്ത രോഗികളുമായി ഇയാൾ തർക്കത്തിലായി. ഡോ. ജിത്തുവിനെയാണ് വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് രോഗികളും നാട്ടുകാരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Share This Post
Exit mobile version