Press Club Vartha

തിരുവനന്തപുരത്ത് തടവുകാരൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് തടവുകാരൻ ജീവനൊടുക്കിയ നിലയിൽ. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം. ജീവപര്യന്തം തടവുകാരനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹരിദാസ് (58) എന്നയാളാണ് മരിച്ചത്.

ജയിൽ വർക്ക്ഷോപ്പിനുള്ളിലാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിങ് യൂണിറ്റിൽ ജോലിക്കായി കയറിയതായിരുന്നു ഹരിദാസ്. ഇതിനിടയിലാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post
Exit mobile version