
കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനമാണ് നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്.
യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.
ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങൾ. വ്യാഴാഴ്ച രാവിലെ 9.05 നാണ് ജിദ്ദയിൽ നിന്നുള്ള എയർഇന്ത്യ വിമാനം നെടുമ്പാശേരിയിലിറക്കിയത്. 160 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു.
