Press Club Vartha

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: കര്‍ണാടക മൈസൂരു-നഞ്ചന്‍കോട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കായിരുന്നു സംഭവം. ബെംഗളൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. 44 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഇവരെ ബത്തേരിയില്‍ എത്തിക്കും. ബസിന് മുൻഭാഗത്ത് തീ പടരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ ബസ് നിർത്തുകയും യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.

Share This Post
Exit mobile version