
തിരുവനന്തപുരം: വാഹനാപകടത്തിൽ ചികിത്സയിൽ കഴിയവേ മരിച്ച ഒൻപത് വയസ്സുകാരൻ ദേവപ്രായാഗിന്റ അവയവങ്ങൾ മറ്റു രോഗികൾക്ക് പുതുജീവനേകും. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലം നിലമേലില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് ദേവ പ്രയാഗിന് ഗുരുതരമായി പരിക്കേറ്റത്.
ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അപകടം നടന്ന സമയത്ത് തന്നെ ദേവ പ്രയാഗിന്‍റെ അച്ഛന്‍ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷും അപകടത്തില്‍ മരിച്ചിരുന്നു. ഏഴ് പേര്‍ക്കാണ് ദേവ പ്രയാഗിന്‍റെ അവയവങ്ങള്‍ മാറ്റിവെക്കുന്നത്.
ഹാർട്ട് വാൽവ്, നേത്രപടലങ്ങൾ എന്നിവ രോഗികൾക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റി വെച്ചു. ഒരു കിഡ്നിയും പാൻക്രിയാസും രോഗിക്ക് യോജിക്കാത്തതിനാൽ ഉപയോഗിക്കാനായില്ല. ശ്രീചിത്ര, കണ്ണാശുപത്രി, കിംസ് എന്നിവക്കാണ് ദേവപ്രയാഗിന്റെ അവയവങ്ങൾ കൈമാറിയത്.
