
കൊച്ചി: ബഹുമുഖ പ്രതിഭയായ ശ്രീനിവാസന് വിട ചൊല്ലി കേരളം. ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കണ്ടനാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ആണ് ചടങ്ങുകൾ നടന്നത്. മകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീകൊടുത്തിയത്. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി രാഷ്ട്രീയ സിനിമ ലോകത്തുള്ള പ്രമുഖരും സാധാരക്കാരും തങ്ങളുടെ പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാനായി എത്തി.
ഇന്നലെ രാവിലെ ഡയാലിസിസിന് പോവുമ്പോഴായിരുന്നു ശ്രീനിവാസന് ശാരീരിക അസ്വസ്ഥതയുണ്ടായത്. ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ.
