
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു. കുടുംബ വഴക്കിനിടെയാണ് 27-കാരന് വെടിയേറ്റത്. തിരുവനന്തപുരം തൂങ്ങാംപാറയിലാണ് സംഭവം നടന്നത്. അജിത്ത് എന്ന യുവാവിനാണ് വെടിയേറ്റത്.
അജിത്തിന്റെ സഹോദരി ഭര്‍ത്താവ് സജീവാണ് വെടിവെച്ചത്. എയര്‍ഗണ്‍ കൊണ്ടായിരുന്നു ആക്രമണം. വെടിയേറ്റ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടന്ന സമയം ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
