Press Club Vartha

തിരുവനന്തപുരത്ത് തീപിടുത്തത്തിൽ രണ്ട് കാറുകൾ കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീപിടുത്തത്തിൽ രണ്ട് കാറുകൾ കത്തി നശിച്ചു. തിരുവനന്തപുരം നന്ദൻകോടാണ് സംഭവം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം നടന്നത്. നന്ദൻകോട് സ്വരാജ് ഭവനിലാണ് തീപിടുത്തം ഉണ്ടായത്.

കാർ പോർച്ചിൽ നിർത്തിയിട്ട രണ്ട് കാറുകളാണ് കത്തി നശിച്ചത്. ലോറി കാർ പൂർണ്ണമായും കത്തി നശിച്ചു. മറ്റൊരു കാർ ഭാഗിഗമായിട്ടാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായം ഒന്നും ഉണ്ടായിട്ടില്ല. ഫയർ ഫോഴ്സ് സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

Share This Post
Exit mobile version