
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വൻ അപകടം. വെളുപ്പിന് അഞ്ചുമണിയോടെ ഹൈവേയിൽ ടെക്നോപാർക്ക് ഭാഗത്തായിരുന്നു അപകടം നടന്നത്. എലിവേറ്റഡ് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് പിന്നിൽ കാറിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ആറാമട തൃക്കണ്ണാപുരം സ്വദേശി അരുൺ ഗോപാൽ (34 ) ആണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ ജീപ്പിൽ ഇടിച്ച് ജീപ്പ് മറയുകയായിരുന്നു. . റോഡിന് മധ്യഭാഗത്ത് നിർത്തിയിട്ടിരുന്ന ജീപ്പിൽ അരുൺ ഗോപാലും സുഹൃത്ത് സുജിത്തും ആണ് ഉണ്ടായിരുന്നത്.
അപടത്തിൽ ഇരുവർക്കും ഗുരുതര പരിക്കേറ്റത്. ഉടൻ തന്നെ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരുൺ ഗോപാൽ മരണപ്പെട്ടു. കാറിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.
