Press Club Vartha

തിരുവനന്തപുരത്ത് ഡിജെ പാർട്ടിക്കിടെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മില്‍ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജെ പാർട്ടിക്കിടെ സംഘർഷം. ശംഖുമുഖത്താണ് സംഘർഷം നടന്നത്. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് അടിപിടി നടന്നത്.

12 മണിക്കും പാർട്ടി നിർത്താത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തി വീശി. ലാത്തിചാർജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ വോളണ്ടിയർമാരായിരുന്നുവെന്നും പൊലീസ് പ്രകോപനം ഇല്ലാതെ ആക്രമിച്ചുവെന്നുമാണ് എസ്എഫ്ഐയുടെ വാദം.

Share This Post
Exit mobile version