Press Club Vartha

പുതുവത്സര രാത്രിയിൽ തിരുവനന്തപുരത്ത് വാഹനാപകടം

തിരുവനന്തപുരം: പുതുവത്സര രാത്രിയിൽ തിരുവനന്തപുരത്ത് വാഹനാപകടം. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം നടന്നത്. കാറും ഥാർ ജീപ്പും കൂട്ടിമുട്ടിയാണ് അപകടം സംഭവിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ വെള്ളറട പൊലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു വാഹനാപകടം നടന്നത്.

പരിക്കേറ്റവരെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും, കാരക്കോണം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. പള്ളിയിലെ പുതുവർഷ ആരാധന കഴിഞ്ഞ് മടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കുടുംബം പനച്ചമൂട്ടിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാറിലേക്ക് അമിത വേഗത്തില്‍ വന്ന ജീപ്പ് നിയന്ത്രണം നഷ്ടപ്പെ‌ട്ട് ഇ‌ടിച്ചുകയറുകയായിരുന്നു.

ഥാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നത്. കാറിലുള്ളവര്‍ക്ക് ഗുരുതര പരിക്കേറ്റു. ജീപ്പ് ഓടിച്ചിരുന്ന ചിറയക്കോട് സ്വദേശിയെ വെള്ളറടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇയാൾ പിന്നീട് ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.ഇയാളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Share This Post
Exit mobile version