Press Club Vartha

റെയിൽവേ സ്റ്റേഷൻ ബൈക്ക് പാര്‍ക്കിംഗില്‍ ‍വൻ തീപിടിത്തം

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. മുഴുവൻ ബൈക്കുകളും കത്തിനശിച്ചു. ഇന്ന് പുലർച്ചയോടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് തീ പടർന്നത്.

600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ​ഗേറ്റിനടുത്തായാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ല.

അതേസമയം തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിലുണ്ടായ തീപിടിത്തം ഗുരുതര വീഴ്ചയെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു. റെയിൽവേ ലൈനിൽ നിന്നും തീപ്പൊരി വീണ് തീ പടർന്നെന്നാണ് പ്രാഥമിക നിഗമനം.

Share This Post
Exit mobile version