Press Club Vartha

തിരുവനന്തപുരത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ഇടിഞ്ഞാർ സ്വദേശി ഷൈജു (47) ആണ് മരിച്ചത്. പാലോട് – ഇടിഞ്ഞാർ റോഡിൽ വച്ചാണ് അപകടം നടന്നത്.

ബന്ധു ഓടിച്ചിരുന്ന സ്കൂട്ടറിൻ്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഷൈജു. ഇതിനിടെ റോഡുവക്കിൽ ഉണങ്ങി നിന്ന മാഞ്ചിയം മരം ഒടിഞ്ഞ് ഷൈജുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് തല പൊട്ടി റോഡിൽ വീണ ഷൈജു തത്ക്ഷണം മരിച്ചു.

ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പാലോട് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രി 10.30 മണിയോടെയാണ് അപകടം. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടം നടന്നത്.

Share This Post
Exit mobile version