Press Club Vartha

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിന്റെ മരണം; അന്വേഷണ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിന്റെ മരണത്തിൽ നിർണായക അന്വേഷണ റിപ്പോർട്ട് പുറത്ത്. സിഎച്ച്സി മുതൽ മെഡിക്കൽ കോളെജിൽ വരെ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകുന്നതിലും വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിൽ‌ പറയുന്നു. ജില്ല ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ പിഴവെന്ന് റിപ്പോർട്ടിലുണ്ട്.

എന്നാൽ വീഴചകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലും ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിട്ടില്ല. കൊല്ലം പത്മന സ്വദേശി വേണുവാണ് മരിച്ചത്. വേണുവിന് മതിയായ ചികിത്സ നൽകിയെന്ന് അന്ന് കുടുംബം ആരോപിച്ചിരുന്നു.

 

Share This Post
Exit mobile version