Press Club Vartha

തിരുവനന്തപുരം അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശിയായ എഎസ്ഐ ഷിബുമോൻ (49) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം പുറത്തറിയുന്നത്.

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പുതിയ വീടിൻ്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാൽ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Share This Post
Exit mobile version