Press Club Vartha

തിരുവനന്തപുരം ജൂബിലി ആശുപത്രിക്കെതിരെ ​ഗുരുതര ചികിത്സ പിഴവ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് ചികിത്സ പിഴവുണ്ടായിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറിയെന്നാണ് പരാതി.

രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിനാണ് ദുരനുഭവം ഉണ്ടായത്. ജിജിൻെറ പരാതിയിൽ കൻോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്. കഴിഞ്ഞ നവംബർ 17 നായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം എല്ലിന്റെ ഭാഗത്തെ വേദന മാറാതായതോടെയാണ് ജിജിൻ വീണ്ടും ആശുപത്രിയിൽ എത്തിയത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ പറയുന്നത്.

Share This Post
Exit mobile version