Press Club Vartha

കേസുകൊടുത്താലും ഒന്നും സംഭവിക്കില്ല; രാഹുൽ പരാതിക്കാരിക്ക് അയച്ച ഭീഷണി സന്ദേശം പുറത്ത്

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. തനിക്കെതിരേ നിന്നവർക്കും കുടുംബത്തിനുമെതിരേ അതേ നാണയത്തിൽ തിരിച്ചുകൊടുക്കും.

പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും സന്ദേശത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. മാത്രമല്ല വാർത്താസമ്മേളനം നടത്താനും അതിജീവിതയെ രാഹുൽ വെല്ലുവിളിക്കുന്നുണ്ട്. ‘പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശവും ഇവര്‍ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാന്‍ ഉള്ളത് ചെയ്. ബാക്കി ഞാന്‍ ചെയ്‌തോളാം’, എന്നാണ് ഭീഷണിപ്പെടുത്തല്‍.

താൻ മാത്രം മോശക്കാരനാകുന്ന രീതിയിലുള്ള കുറ്റസമ്മതത്തിനില്ലെന്നും, പരാതിയുമായി മുന്നോട്ട് പോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമാണ് രാഹുലിന്റെ ഭീഷണി. ഇനി ഞാൻ ഒന്നും സറണ്ടർ ചെയ്യില്ലെന്ന തീരുമാനം ഉണ്ട്. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും, ബട്ട് നീ താങ്ങില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിക്കുന്നുണ്ട്.

നീ കേസുകൊടുക്ക്. ഈ കേസ് കോടതിയിൽ വരുമ്പോഴുള്ള അവസ്ഥ അറിയാമല്ലോ. അതിൽ പ്രത്യേകിച്ച് ഒന്നും ഇല്ല’,അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ, എന്നിട്ട് നീ നന്നായി ജീവിക്കണെ.” എന്നിങ്ങനെ നിയമ സംവിധാനങ്ങളെ അടക്കം രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിക്കുന്നുണ്ട്.

ബാക്കി ഉള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് ഇപ്പോൾ വലിയ സൂപ്പർഹാറോ ആയല്ലോ എന്നും താഴാവുന്നതിന്റെ മാക്‌സിമം താഴ്ന്നു എന്നും ക്ഷമിക്കുന്നതിന്റെ പരിധി പണ്ടേ കഴിഞ്ഞെന്നും രാഹുലിനോട് യുവതി പറയുന്നുണ്ട്.

Share This Post
Exit mobile version