Press Club Vartha

തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു. മുരളീധരൻ പോറ്റി (70) ആണ് ആത്മഹത്യ ചെയ്തത്. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. പൂജാരി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം.

ആത്മഹത്യ കാരണം വ്യക്തമല്ല. വിവിധ സ്ഥലങ്ങളിൽ പൂജാകർമ്മങ്ങൾ ചെയ്യുന്നതിനായി പോകുമായിരുന്നു. കുടുംബ പ്രശ്നം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് അന്വേഷണം നടത്തും.

Share This Post
Exit mobile version