Press Club Vartha

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. 280 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. രാജ്യാന്തര വിപണിയില്‍ വിലയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല.

ഇന്ന് ഒരു പവൻ സ്വർണവില 1,05,440 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,20,000 രൂപയ്ക്ക് മുകളിൽ നൽകണം. ഗ്രാമിന് 35 രൂപ കൂടി 13,180 രൂപയിലെത്തി.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10835 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 86680 രൂപയും. വെളളിയുടെ വിലയിലും ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്.

Share This Post
Exit mobile version