
തിരുവനന്തപുരം: തിരുവനന്തപുരത്ത് 16കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വലിയമലയിലാണ് സംഭവം നടന്നത്. പെരിന്തൽമണ്ണ സ്വദേശി വിഷ്ണുവർഷയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് ആത്മഹത്യ ചെയ്തത്.
വീടിനകത്ത് ബെഡ്റൂമിൽ തീ കൊളുത്തി മരിക്കുകയായിരുന്നു. രണ്ട് വയസുള്ള അനുജനെ ഹാളിൽ ഇരുത്തിയ ശേഷം വിഷ്ണുവർഷ സ്വയം തീകൊളുത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. തൊളിക്കോട് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് വിഷ്ണുവർഷ.
