Press Club Vartha

തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ചിറയിൻകീഴിലാണ് സംഭവം. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ താമസിക്കുന്ന പ്രവീൺ (45) ആണ് മരിച്ചത്.
തിരുവനന്തപുരത്തേക്ക് പോയ കോര്‍ബ എക്‌സ്പ്രസിന് മുന്നില്‍ ചാടിയാണ് പ്രവീണ്‍ ജീവനൊടുക്കിയത്. കൊല്ലത്ത് ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയാണ് പ്രവീണ്‍. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും പ്രവീൺ ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
Share This Post
Exit mobile version