Press Club Vartha

തിരുവനന്തപുരം ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ 17 കാരൻ സിദ്ധാർത്ഥാണ് മരിച്ചത്.

വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് മുറിയിൽ ഉറങ്ങാൻ കിടന്ന സിദ്ധാർത്ഥ് രാവിലെ സമയം ഏറെയായിട്ടും വാതിൽ തുറന്നില്ല.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇത് വരെ വ്യക്തമായിട്ടില്ല. ആറ്റിങ്ങൽ മുദാക്കൽ ​ഗ്രാമപഞ്ചായത്തിലെ അളകാപുരിയിൽ ബൈജുവിന്റെ മകനാണ് സിദ്ധാർത്ഥ്.

Share This Post
Exit mobile version