
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. ബാലരാമപുരം ആര്‍സി സ്ട്രീറ്റിലാണ് സംഭവം. ജേക്കബ് രാജൻ – അജി ഗ്രൽഫിൽ ദമ്പതികളുടെ മകനായ അജയ് ജേക്കബ് ആണ് ആത്മഹത്യ ചെയ്തത്.
സ്‌കൂളില്‍ നിന്നും വന്ന ശേഷം സ്‌കൂള്‍ യൂണിഫോമോടെ അജയ് ബാത്ത്‌റൂമിലേക്ക് കയറിയിരുന്നു. പിന്നീട് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
